VERIFICATION FOR 26AS

ഇൻകം ടാക്സ് അടച്ചു കഴിഞ്ഞാലും വീണ്ടും അടയ്ക്കാനുള്ള നോട്ടീസ് ചിലർക്ക് ലഭിക്കാറുണ്ട്.സ്ഥാപനത്തിൽ നിന്നും TDS റിട്ടേണ്‍ ഫയൽ ചെയ്യാതിരുന്നത് കൊണ്ടോ,ചെയ്തപ്പോൾ വന്ന തെറ്റുകൾ മൂലമോ ആവാം ഇത്. ഇതിനെന്താ പരിഹാരം? ഇൻകം ടാക്സ് അടച്ച PAN കാർഡുള്ള ഏതൊരു വ്യക്തിക്കും ഒരു വര്ഷം ശമ്പളത്തിൽ നിന്നും കുറച്ചോ ബാങ്കിൽ അടച്ചോ PAN നമ്പറിൽ ക്രെഡിറ്റ്‌ ചെയ്യപ്പെട്ട ടാക്സ് എത്രയെന്നു കൃത്യമായി അറിയാൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് സൗകര്യമൊരുക്കിയിട്ടുണ്ട്. TRACES ൽ നിന്നും കിട്ടുന്ന 'Tax Credit Statement' അല്ലെങ്കിൽ 'Form 26AS' വഴി നമുക്ക് ഇത് അറിയാൻ കഴിയും. നമ്മുടെ PAN നമ്പറിൽ ബാങ്ക് വഴി അടച്ചതോ TDS വഴി അടച്ചതോ ആയ മുഴുവൻ തുകയുടെ വിവരങ്ങളും ഇതിൽ ലഭ്യമാണ്. കൂടാതെ Default ഉണ്ടെങ്കിൽ അതും അധികം അടച്ച ടാക്സ് തിരിച്ചു നൽകിയ വിവരങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാം.
ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യുന്ന 'E Filing Portal' വഴി Form 26 AS എടുക്കാൻ കഴിയും.
നേരത്തെ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം ഇതിൽ രജിസ്റ്റർ ചെയ്യണം.രജിസ്റ്റർ ചെയ്യുന്നതെങ്ങിനെ എന്ന് ഇൻകം ടാക്സ് റിട്ടേണ്‍ ഇ ഫയലിങ്ങിനെ കുറിച്ചുള്ള പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. അത് വായിക്കാൻ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ "E Filing Portal" തുറക്കുക.

E Filing Portal ൽ എത്താൻ ഇതിൽ ക്ലിക്ക് ചെയ്യുക.
ഹോം പേജിലുള്ള "View Form 26 AS" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ ലോഗിൻ ചെയ്യാനുള്ള പേജ് തുറക്കും.

Sudheer Kumar TK
sudeeeertk@gmail.com
phone ; 9495050552
Easy Tax 2015
Tax Relief Calculating Software

ഇതിൽ User ID (PAN Number), Password, ജനന തിയ്യതി എന്നിവ ചേർത്ത് ചുവടെയുള്ള ചിത്രത്തിൽ കാണുന്ന Verification Code താഴെയുള്ള കള്ളിയിൽ അടിച്ച് "Login' ക്ലിക്ക് ചെയ്യുക. ഇതോടെ നമ്മുടെ PAN നമ്പറിൽ ലോഗിൻ ചെയ്യപ്പെടും.

ഈ പേജിൽ ഇടതുവശത്ത് കാണുന്ന "View Form 26 AS (Tax Credit)" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജിലെത്തുന്നു.
ഇതിൽ കാണുന്ന "Confirm" ക്ലിക്ക് ചെയ്യുന്നതോടെ നാം "TRACES" ലെ 26 AS പേജിലെത്തുന്നു. അതിൽ ഒരു പക്ഷെ "Attention Tax Payer" എന്ന വിൻഡോ ഉണ്ടാവും.


ഉണ്ടെങ്കിൽ, അതിനു താഴെയുള്ള "I agree ..............." എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് "Proceed" അമർത്തുക. അതോടെ ആ വിൻഡോ മാറിക്കൊള്ളും.
ഈ പേജിൽ താഴെയുള്ള "View Tax Credit (26 AS)" ക്ലിക്ക് ചെയ്യുക. ഇതോടെ നമ്മുടെ Form 26 AS പേജ് തുറക്കുന്നു.
ഇതിൽ "Assessment Year", സെലക്ട്‌ ചെയ്ത് "View/ Download" ക്ലിക്ക് ചെയ്യുക. അതോടെ ആ സാമ്പത്തിക വർഷത്തിൽ അടച്ച ടാക്സിന്റെ വിവരങ്ങൾ ആ പേജിൽ താഴെ ദൃശ്യമാകും. ഇതിൽ Part A എന്ന ഒന്നാമത്തെ പട്ടികയിൽ നമ്മുടെ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ വിവരങ്ങൾ കാണാം. ഈ പട്ടികയിലെ ആദ്യ കോളത്തിലെ "+" ചിഹ്നം ക്ലിക്ക് ചെയ്‌താൽ ഓരോ മാസത്തിലും കുറച്ച ടാക്സ് പ്രത്യേകം കാണാം.
ഏറ്റവും അടിയിലുള്ള "Part G" പരിശോദിച്ചാൽ TDS Defaults ഉണ്ടെങ്കിൽ അതും കാണാൻ സാധിക്കും. ഇൻകം ടാക്സ് റിട്ടേണ്‍ സമർപ്പിക്കുന്നതിനു മുമ്പ് Form 26 AS പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.